Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഗാസ്റ്റാർ മമ്മൂക്കയ്ക്ക്  ഇന്ന് വിവാഹ വാർഷികദിനം. 1980 മെയ് ആറിനാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിത സഖിയാകുന്നത്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമകളില്‍ സജീവമായതും സൂപ്പര്‍താരമായി മാറിയതും. കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കി സുല്‍ഫത്ത് എപ്പോഴും ഒപ്പമുണ്ട്. മിക്ക സിനിമാ താരങ്ങളുടെയും കുടുംബ ബന്ധങ്ങള്‍ കോടതി മുറിയില്‍ അവസാനിക്കുമ്പോള്‍ ഗോസിപ്പുകളില്‍ നിന്നുപോലും ഒഴിഞ്ഞ് കെട്ടുറപ്പുള്ള ജീവിതം പടുത്തുയർത്തുന്നതിൽ മാതൃകാ ദമ്പതികളാണ് മമ്മൂക്കയും ഭാര്യ സുല്‍ഫത്തും. സുൽഫത്ത് തന്റെ എറ്റവും അടുത്ത സുഹൃത്ത് എന്നതിലുപരി തനിക്കുളള ഒരേയൊരു പെൺ സുഹൃത്താണെന്ന് മമ്മൂട്ടി മുമ്പ് പറഞ്ഞിട്ടുള്ളത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ആദ്യത്തെ കുട്ടിയായ സുറുമിയുടെ ജനനം. ശേഷം 1986 ലാണ്  ദുൽഖറിന്റെ ജനനം.

മലയാള സിനിമയിലെ വല്യേട്ടന് വിവാഹവാർഷികത്തിന് ആശംസകൾ നേർന്ന്കൊണ്ട് നിരവധി സിനിമാ താരങ്ങളും ആരാധകരും രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു  ദുൽഖറിന്റെ മകൾ മറിയം അമീറയുടെ മൂന്നാം ജന്മദിനം.

Readers Comment

Add a Comment