Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൗസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്.സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനായി 'അന്നാ ദാന്‍' ചലഞ്ച് ഏറ്റെടുക്കണമെന്ന് സല്‍മാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിരുന്നു. 25000 ദിവസ വേതനക്കാര്‍ക്കും സല്‍മാന്‍ സഹായധനം നല്‍കിയിരുന്നു. കല്യാണിലുള്ള ഒരു ചേരി സന്ദര്‍ശിച്ച് അവിടെയും താരം
അവശ്യസാധനങ്ങളെത്തിച്ചിരുന്നു

Readers Comment

Add a Comment