Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാഗി സീരീസ് സിനിമകളിൽ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ടൈഗർ ഷറഫ്, റിതേഷ് ദേശ്മുഖ് എന്നിവർ നായകന്മാരായി അഭിനയിക്കുന്ന ഹിന്ദി ചിത്രം ബാഗി 3 ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഡിസി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.  രണ്ടാം ഭാഗം സംവിധാനം ചെയ്ത  അഹമ്മദ് ഖാൻ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്.


സഹോദരങ്ങൾ തമ്മിലുള്ള ഗാഢമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ എന്റർടെയിനറായ ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ കപൂർ ആണ് .  ബാഗിയുടെ ഒന്നാം ഭാഗത്തിൽ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടങ്ങളിൽ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം എത്തിയത്. മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് നേടിയത്.

 

Readers Comment

Add a Comment