Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച മഹാനടൻ ഋഷി കപൂർ അതുല്യമായ കഥാപാത്രങ്ങൾക്കൊപ്പം ഭൂമിയിൽ അവശേഷിപ്പിച്ച് പോയത് 300 കോടിയുടെ സമ്പാദ്യമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായ ഋഷി കപൂറിന്റെ സ്വത്ത് കണക്കുകൂട്ടിയ ശേഷം സിനിമാഹോളിക്ക് സൈറ്റാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. രക്താർബുദബാധിതനായി ദീർഘകാലം ചികിൽസയിലയിരുന്ന ഇദ്ദേഹം ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കിൽ ആണ് അവസാനമായി അഭിനയിച്ചത്. അതിധാനികവും സുപ്രസിദ്ധവുമായ 'കപൂർ' കുടുംബത്തിൽ ജനിച്ച ഋഷി അതേ പരമ്പര്യവുമായി തന്നെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. വിട പറയുമ്പോൾ അദ്ദേഹത്തിന് മുംബൈയിൽ ഒരു രാജകീയ പ്രൗഢിയുള്ള ബംഗ്ലാവും നിരവധി ആഢംബരകാറുകളും ഉണ്ടായിരുന്നു. ഒരേക്കർ ചുറ്റളവിൽ തീയറ്റർ സിസ്റ്റവും നീന്തൽ കുളങ്ങളും പണിത് തന്റെ കൊട്ടാരം മനോഹരമാക്കിയ മഹാനടൻ ആഡംബര പ്രിയൻ ആയിരുന്നുവെന്നത് സുപ്രസിദ്ധമാണ്. ആഢംബരകാറുകളോട് വലിയ കമ്പമുണ്ടായിരുന്ന ഋഷിയ്ക്ക് പോർഷെ, ബെൻറ്ലി, ബി എം ഡബ്യു എന്നീ ബ്രാൻഡുകളിലുള്ള കാറുകളോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു.

Readers Comment

Add a Comment