Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:27 pm
  • 15th May, 2026
  • Light Rain
29.82°C29.82°C
  • Humidity: 92 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി .തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു.ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ.തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹം ലളിതമായ ചടങ്ങോടെ നടന്നെങ്കിലും സഹതാരങ്ങളും ആരാധകരും ആശംസകളുമായി രംഗത്തുവന്നു.ലോകം മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുമ്പോൾ വിവാഹം  ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്‍റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു. 

 വിവാഹത്തിന് കരുതി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ നേരത്തെ അറിയിച്ചിരുന്നു. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെയാണ് മണികണ്ഠൻ ആചാരി പ്രേക്ഷകർക്ക് സുപരിചിതനായത്.പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു.

അഞ്ജലിയെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ് അവരുടേതെന്നും മണികണ്ഠൻ പറഞ്ഞു..ബികോം ബിരുദധാരിണിയാണ് അഞ്ജലി. കല്യാണ ആലോചന വന്ന വഴിയും താരം പങ്കുവെച്ചു .

പൊക്കമൊക്കെ കറക്ടാണല്ലോ..എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം.‘ആലോചിച്ചോളൂ’ എന്ന് അഞ്ജലിയുടെ പച്ചക്കൊടി കിട്ടിയതോടെ കാര്യങ്ങൾ ഉഷാറായി .തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന്  എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും മണികണ്ഠൻ പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം.‘എന്നേക്കാൾ ഒൻപത് വയസ്സിനു ഇളയതാണ്  അഞ്ജലി. കൂടാതെ,ഞാൻ സിനിമാക്കാരനും!,പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹമങ്ങു  ഉറപ്പിച്ചു’ മണികണ്ഠൻ പറഞ്ഞു.

നടൻ മമ്മുട്ടി ഉൾപ്പെടെ നിരവധി പേർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

Readers Comment

Add a Comment