Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രശസ്തയായ ചലച്ചിത്രപിന്നണിഗായിക എസ്. ജാനകിയമ്മയ്ക്ക് ഇന്ന് പിറന്നാൾ.1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ജാനകിയമ്മയുടെ ജനനം. മൂന്നാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങിയ ജാനകി 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്നു വരുന്നത്. തെലുങ്ക് ചിത്രമായ എം.എല്‍.എല്ലിൽ അവസരം ലഭിച്ചതിനുശേഷം ജാനകി തിരക്കുള്ള പിന്നണി ഗായികയായി മാറി. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. കൂടാതെ
1200 ൽപരം മലയാള സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.സംഗീതത്തിന് ഭാഷ തടസ്സമല്ലെന്ന് ഓരോ പാട്ടുകളിലൂടെ ജാനകി തെളിയിച്ചുകൊണ്ടേയിരുന്നു.സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്.കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ടായിരുന്നു.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും, തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും, സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും, കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും, സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു. എന്നാല്‍ 2013 ല്‍ ലഭിച്ച പത്മഭൂഷന്‍ ഗായിക നിരസിക്കുകയാണുണ്ടായത്.
2017 ഒക്ടോബർ 28 ന് മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറരമുതൽ പത്തരവരെ നീണ്ട സംഗീതപരിപാടിയിൽ നാൽപതോളം ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആയിരങ്ങളെ സാക്ഷിയാക്കി സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു. അങ്ങനെ ജാനകിയമ്മ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തി. എസ് ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് 'എസ് .ജാനകി ആലാപനത്തിൽ തേനും വയമ്പും'.
29.82°C








