Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിനായുള്ള ലോക് ഡൗൺ കാലത്തെ ചാകരകോളാക്കി മാറ്റി നെറ്റ്ഫ്ലിക്സ്. സൈറ്റിന് ഒറ്റയടിക്ക് വർധിച്ചത് 1 .6 കോടി പുതിയ ഉപഭോക്താക്കളാണ്. ലോക് ഡൗൺ കാരണം മറ്റ് വിനോദങ്ങളും ഉല്ലാസയാത്രകളും നഷ്ടപ്പെട്ട ഒരു ജനത ഇത്തരം വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റുകളിൽ കയറിയാണ് ബോറടി മാറ്റിയിരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നെറ്ഫ്ലിക്സ് കൂടാതെ ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്സ്റ്റാര്, സീ5 എന്നീ ഓവര്‍ ദ ടോപ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളുടെയും ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് മാത്രം 1.6 കോടി ആളുകളാണ് നെറ്റ്ഫ്ലിക്സില്‍ അക്കൗണ്ടുണ്ടാക്കിയത്. എത്ര പണമുണ്ടാക്കിയാലും കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനാൽ ലഭിച്ച ലാഭം ഡോളറിലാക്കുമ്പോൾ കമ്പനിയ്ക്ക് ഭീമമായ നേട്ടമൊന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ. ലോക് ഡൗൺ കാലാവധി നീളുന്നതോടെ സുപ്രധാന എതിരാളികളായ ആമസോണ്‍ പ്രൈമിനും ഡിസ്നി പ്ലസിനും ഒപ്പം പിടിച്ച് നില്ക്കാൻ ഉള്ളടക്കങ്ങൾ മികവുറ്റതാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ്.
23.68°C








