Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്രകാശ് രാജ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണിനെത്തുടര്‍ന്നു ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ താമസിപ്പിക്കുകയും, ജനതാ കര്‍ഫ്യൂവിന്  അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം അദ്ദേഹം മാറ്റി വെക്കുകയും ചെയ്തിരുന്നു.  ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നൽകിയിരുന്നു. തന്റെ സമ്പാദ്യമെല്ലാം തീർന്നുകൊണ്ടിരിക്കുകയാണെന്നും എന്നിരുന്നാലും ലോക്ക്ഡൗണിൽ കുടുങ്ങിയവരെ വായ്പയെടുത്തായാലും സഹായിക്കും എന്നാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചിരിക്കുന്നത് . തനിക്ക് ഇനിയും സമ്പാദിക്കാൻ കഴിയുമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ മനുഷ്യത്വം കാണിക്കേണ്ടതാണ് ആവശ്യമെന്ന് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

 

Readers Comment

Add a Comment