Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടു കോമള കുമാരന്മാര്‍. ഒരാള്‍ ചോക്കലേറ്റ് കുട്ടപ്പന്‍. മറ്റേ പുള്ളിയെ കണ്ടാലറിയാം ഒന്നൊന്നര മൊതലാണെന്ന്. പതിനേഴു വര്‍ഷം പഴക്കമുണ്ട് ഈ ചിത്രത്തിന്. റൊമാന്‍സും സെന്റിമെന്റ്‌സും ആക്ഷനും നര്‍മ്മവുമൊക്കെ നന്നേ വഴങ്ങുന്ന കൈത്തഴക്കമുള്ള നായകനടനായി ഉയര്‍ന്ന ഫഹദ് ഫാസില്‍ വെള്ളിത്തിരയിലേക്ക് അവതരിച്ചത് ഈ രൂപത്തിലാണ്- 2002 ല്‍ അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന പ്രണയസിനിമയിലൂടെ. 

അക്കാലത്ത്, ഫാസിലിന്റെ അസിസ്റ്റന്റ് വേഷത്തില്‍ കറങ്ങിനടപ്പായിരുന്നു, സൗബിന്‍ ഷാഹിര്‍. 'നിങ്ങള്‍ ഒരു നടനാകാന്‍ ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിരിക്കും...'എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതുപോലെ, സൗബിന്‍ പിന്നീട് നടനായി- വെറും നടനല്ല, ഏറ്റവും ഒടുവില്‍ കുമ്പളങ്ങി നൈറ്റ്‌സും വൈറസും അമ്പിളിയും വരെ എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ സംഭവമായി മാറിയ വലിയ നടന്‍!

കൈയെത്തും ദൂരത്തിലെ പുതുമുഖ നായകന്റെ നാണവും കുണുകുണുക്കവുമെല്ലാം കൈവിട്ട് സാക്ഷാല്‍ നടനായി തിരിച്ചുവരാന്‍ ഫഹദ് ഫാസില്‍ പിന്നീട് വലിയൊരു ബ്രേക്കെടുത്ത്, 10 വര്‍ഷങ്ങള്‍ക്കു ശേഷം ചാപ്പാ കുരിശിലൂടെ ഗംഭീരമായ രണ്ടാംവരവു നടത്തി. അതിരന്‍ എന്ന ചിത്രത്തിലെ ബുദ്ധിമാനായ മനോരോഗിയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ഫഹദിന്റെ അടുത്ത ചിത്രം സൈക്കോത്രില്ലര്‍ ആയ ട്രാന്‍സ് ആണ്.

2003- ല്‍ സിദ്ദിഖ് ലാലിന്റെ ക്രോണിക് ബാച്ചിലറിലൂടെ അസിസ്റ്റന്റ് ഡയറ്കടര്‍ ആയ സൗബിന്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലേക്കിറങ്ങി. ഹിറ്റായത്, പ്രേമത്തില്‍ വിനയ് ഫോര്‍ട്ടിന്റെ സുഹൃത്തായ പി.ടി. സാറിന്റെ വേഷം. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പറവ എന്ന ചിത്രത്തിലൂടെ സൗബിന്‍ സംവിധായകനുമായി. ഏറ്റവും അവസാനം പുറത്തിറങ്ങിയ അമ്പിളി എന്ന ചിത്രം നടന്‍ എന്ന നിലയില്‍ സൗബിന്റെ മാത്രം ചിത്രമാണ്.

Readers Comment

Add a Comment