Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,rajamouli,new film,after bahubali,mahesh babu,actor,big budget,movie,i2inews

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച എസ്​.എസ്​. രാജമൗലിയുടെ  അടുത്ത ബ്രഹ്‌മാണ്ഡ ചിത്രത്തിൽ നായകൻ മഹേഷ്‌ ബാബുവെന്ന് റിപ്പോർട്ടുകൾ. കെ . എൽ നാരായണ , ദുർഗ ആർട്സിന്റെ  ബാനറിൽ നിർമിക്കുന്ന മഹേഷ് ബാബുവിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തെന്നിന്ത്യൻ ആരാധകർ മുഴുവൻ കാത്തിരിക്കുകയാണ്. നേരത്തെ , പ്രഭാസുമൊന്നിച്ച് മറ്റൊരു ചിത്രത്തിന് വേണ്ടി രാജമൗലി ഒരുങ്ങുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു .എന്നാൽ മഹേഷ് ബാബുവിന്റെ  പ്രോജക്ടിന് ശേഷം മാത്രമായിരിക്കും മറ്റ് ചിത്രങ്ങളെ കുറിച്ച് ആലോചിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത വർഷമായിരിക്കും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. രാജ്യം ഒട്ടാകേ റിലീസ് ചെയ്യുന്ന ചിത്രം 2022ലായിരിക്കും  തിയറ്ററുകളിലെത്തുക.ഇപ്പോൾ മഹേഷ് ബാബു പരശുരാം എന്ന സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും രാജമൗലിയുടെ സിനിമയിൽ മഹേഷ് ബാബു അഭിനയിക്കുക. ഇത് വളരെ മുൻപ് രാജമൗലി മഹേഷ് ബാബുവിനെ വച്ച് ചെയ്യാൻ ആലോചിച്ച സിനിമയാണെന്നാണ് റിപ്പോർട്ട്‌. 

നിലവിൽ രാംചരൺ തേജയും ജൂനിയർ എൻ . ടി . ആറും ഒന്നിക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ  പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് സംവിധായകൻ എസ് . എസ് രാജമൗലി. ബോളിവുഡ്​ സൂപ്പർതാരങ്ങളായ അജയ്​ ദേവ്​ഗൺ, ആലിയ ബട്ട്​ എന്നിവരും തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുണ്ട്.  ബാഹുബലിയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലും പ്രവർത്തിക്കുന്നത്​. കഥ വി. വിജയേന്ദ്ര പ്രസാദും സംഗീതം കീരവാണിയും നിർവഹിക്കുന്നു. 2021 ജനുവരിയിൽ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും മഹേഷ് ബാബുവുമായി ഒരുമിക്കുന്ന ചിത്രത്തിൻറെ തിരക്കഥയിലേക്ക് പ്രവേശിക്കുകയെന്നുമാണ് റിപ്പോർട്ട് .

Readers Comment

Add a Comment