Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:39 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,lucifer,remaking,telungu,chiranjeevi,i2inews

മോളിവുഡിലെ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ലൂസിഫർ തെലുങ്കിലേക്ക്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ എത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. മഞ്ജു വാര്യരുടെ വേഷത്തില്‍ തെലുങ്കിലെത്തുക തൃഷയായിരിക്കുമെന്നും സൂചനകളുണ്ട്.സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നത്. 

മോഹൻലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ‘ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. ‘ലൂസിഫറി’ ന്റെ റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.2019 മാര്‍ച്ച് 28ന് പുറത്തിറങ്ങിയ ലൂസിഫര്‍ നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു.

200 കോടിയാണ് ചിത്രം ആഗോളതലത്തില്‍ വാരിക്കൂട്ടിയത്. വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.

Readers Comment

Add a Comment