Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:06 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,filmstars,covid19,short film,family,viral,i2inews

കൊറോണ വൈറസിന്റെ  പശ്ചാത്തലത്തിൽ സോണി പിക്ചേഴ്സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം "ഫാമിലി " ശ്രദ്ധേയമാകുന്നു. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്ന ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ്  റിലീസ് ചെയ്തത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സോണി പിക്ചേഴ്സ് തന്നെയാണ് റിലീസ് ചെയ്തത്. സോണി പിക്ചേഴ്സ്, കല്യാൺ ജൂവലേഴ്സ്, അമിതാഭ് ബച്ചൻ എന്നിവരുമായി സഹകരിച്ച് പ്രസൂൺ പാണ്ഡെ ആണ് ചിത്രം അണിയിച്ചൊരുക്കിയത്.

അമിതാഭ് ബച്ചൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട്, ശിവ രാജ്കുമാർ, സൊനാലി കുൽക്കർണി തുടങ്ങി 13 പേരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ തൻ്റെ സൺ ഗ്ലാസ് എവിടെയോ മറന്നുവെക്കുന്നതും ഓരോരുത്തരായി അത് തിരയുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. അവരവരുടെ വീടുകളിൽ വച്ച് തന്നെയാണ് താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 

അവരവരുടെ ഭാഷകൾ തന്നെയാണ് സംസാരിക്കുന്നതും. ഷോർട്ട് ഫിലിമിൻ്റെ അവസാനം സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ എല്ലാവരും സംഭാവന നൽകണമെന്ന് അമിതാഭ് ബച്ചൻ പ്രേക്ഷരോട് അഭ്യർത്ഥിക്കുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ആരാധകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.

Readers Comment

Add a Comment