Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആറാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ താരം ആശുപത്രി വിട്ടു. 
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കനികയുടെ ആറാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയതായി ആശുപത്രി വൃത്തങ്ങളും അറിയിച്ചു. ഗായിക ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും.
കഴിഞ്ഞ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ച ഗായികയെ ലഖ്നൗവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ഓരോ 48 മണിക്കൂറിലും കനികയുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചിരുന്നു.

 മാർച്ച് ഒൻപതാം തിയതി ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പാർട്ടികളിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇവർ പാർട്ടികളിൽ പങ്കെടുത്തിനെ തുടർന്ന് കനികയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിലായി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും കനിക സഹകരിച്ചിരുന്നില്ല. ഇതേതുടർന്ന് 
ലഖ്‌നൗ പൊലീസ് ഗായികയുടെ പേരിൽ കേസെടുത്തിട്ടുണ്ടായിരുന്നു.

Readers Comment

Add a Comment