Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,keerthi,actress,wedding,i2inews

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളും മലയാളികളുടെ പ്രിയ നടിയുമായി  കീർത്തി സുരേഷ് വിവാഹിതയാകുന്നു. പ്രമുഖ വ്യവസായിയുമായാണ് താരത്തിന്റെ വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് താരം സമ്മതം മൂളുകയായിരുന്നത്രേ. വരനെകുറിച്ചും വിവാഹ തിയ്യതിയെക്കുറിച്ചും ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. 

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. 2013-ൽ പ്രിയദർശൻ മോഹൻലാൽ- കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം. 

2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.  ദിലീപ് നായകനായ റിംഗ് മാസ്റ്ററിലും  വേഷമിട്ടു. കീര്‍ത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റര്‍. പിന്നീട് നിരവധി തമിഴ് ചിത്രങ്ങള്‍ ചെയ്തു.

Readers Comment

Add a Comment