Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:02 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,prithviraj,blessyteam,jordan,covid19,shooting,i2inews

നടൻ പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി.കോവിഡിനെ തുടര്‍ന്ന് 'ആടുജീവിതം' ചിത്രീകരിക്കാനായി ജോര്‍ദാനില്‍ പോയ 58 അംഗ സിനിമാ സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ഫിലിം ചേംബറിനോട് സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കത്തയച്ചു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്.

ജോര്‍ദാനിലെ വാഡി റാമിലാണ് ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പടെയുള്ള 58 അംഗ സംഘം ഉളളത്. ലോക്ക് ഡൗണ്‍ കാരണം വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം.

രണ്ടാഴ്ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ജോര്‍ദാനില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാനില്‍ നിന്ന് ഉടന്‍ മടങ്ങണമെന്നാണ് സിനിമാ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. നാല് ദിവസം മുന്‍പ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. ബെന്യാമിന്റെ നോവലായ 'ആടുജീവിതം' സിനിമയാകുന്നുവെന്ന് ഏറെക്കാലമായി കേട്ടിരുന്നെങ്കിലും അടുത്തിടെയായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

Readers Comment

Add a Comment