Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:39 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Kanika kapoor

കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായിക കനിക കപൂറിനോട് താരജാഡ കാണിക്കരുതെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിൽ തനിക്ക് കിട്ടുന്ന പരിഗണന കുറവാണെന്ന് കനിക കപൂർ പറഞ്ഞതിനെ തുടർന്നാണ് ആശുപത്രി അധികൃതർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. 

ആശുപത്രിയിൽ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ലെന്നും , കഴിക്കാൻ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ചെറുപഴവും മാത്രമാണെന്നുമാണ്  കനിക കപൂർ പരാതിപ്പെട്ടത് . എന്നാൽ താരത്തിന്റെ ഈ ആരോപണത്തോട് രൂക്ഷമായാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത് . തനിക്ക് പ്രത്യേകമൊരു ബാത്ത് -അറ്റാച്ഡ് മുറി നൽകിയിട്ടുണ്ട് . കോവിഡ് രോഗ വിഭാഗത്തിനുള്ള എ . സി യൂണിറ്റ് പ്രത്യേകം നിർമ്മിച്ചിട്ടുണ്ട് . രോഗിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഞങ്ങൾ പുലർത്തുന്നുണ്ട് . പക്ഷേ , ആദ്യം ഒരു താരമാണെന്നുള്ള പെരുമാറ്റം അവസാനിപ്പിച്ച് അവർ രോഗി മാത്രമാണെന്ന് ചിന്തിക്കട്ടെ ' എന്നായിരുന്നു ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം .


അതിനിടെ, താരത്തിന്റെ  പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയ അടക്കം വൻ വിമർശനമാണ് ഉന്നയിക്കുന്നത്.

Readers Comment

Add a Comment