Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,vijay,actor,clean chit,raid,i2inews

ഇളയ ദളപതി വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ക്ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്‍യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുകയും, മുന്‍ റെയ്ഡിനിടെ സീല്‍ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുക്കുകയും ചെയ്തു.

കഴിഞ്ഞ മാസം നെയ്‌വേലിയില്‍ വച്ച്‌ മാസ്റ്റര്‍ ചിത്രീകരണത്തിനിടെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അദ്ദേഹത്തിന്റെ സലിഗ്രാമം, പനിയൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും റെയ്ഡ് നടന്നു. വിജയ് ചിത്രമായ ബിഗിലിന്റെ നിര്‍മാതാക്കളുമായി ബന്ധമുള്ള അന്‍പു ചെഴിയന്റെ പണമിടപാടില്‍ സംശയം പ്രകടിപ്പിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.  

Readers Comment

Add a Comment