Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,shanrahman,shylaja teacher,i2inews

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ പിന്തുണച്ച് സിനിമാ ലോകം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടീച്ചറിനെതിരെ നടത്തിയ മീഡിയ മാനിയ എന്ന പ്രയോഗത്തിനെതിരെ ആദ്യം പ്രതിഷേധിച്ച് എത്തിയത് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനാണ്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ തീർത്തും മോശപെട്ടതാണ്.ഒരു നാട്‌ മുഴുവൻ കൂട്ടായി ഒരു ദൗത്യത്തിനിറങ്ങിയിരിക്കുന്നത് കഴിവുള്ള മന്ത്രിയുടെ നേതൃത്വത്തിലാണ്.എന്നാൽ അതിനായി സഹകരിക്കേണ്ടതിനുപകരം അനാവശ്യ വിവാദങ്ങളും കുറ്റപ്പെടുത്തലുമാണ്‌ പ്രതിപക്ഷനേതാവും സംഘവും നടത്തിക്കൊണ്ടിരിക്കുന്നത്. 
നിപ വൈറസ് പടർന്ന് വ്യാപിക്കാൻ പോകുന്നതിനു മുന്നേ തടയിട്ട് കൊണ്ടുള്ള ശൈലജ ടീച്ചറിന്റെ സാമർഥ്യം നമ്മൾ ഏവരും കണ്ടതാണ്.ലോകം ഇന്ന് കേരളത്തെ നോക്കി പഠിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ ടീച്ചർ പ്രസംഗിക്കുന്ന വേളയിൽ നിങ്ങൾ കൂവിയത്‌ എത്ര വിലകുറഞ്ഞ നാടകമാണ്? ഇതെല്ലം നാട് കാണുന്നുണ്ടെന്നും ഷാൻ ഫേസ്ബുക്കിൽ കുറിച്ചു.ഇതോടൊപ്പം ഫേസ്ബുക്കിലെ തന്റെ കവർ ചിത്രവും ശൈലജ ടീച്ചറുടേതാക്കിയാണ് ഷാൻ റഹ്മാൻ രംഗത്തെത്തിയത്.പിന്നാലെ വിനയ് ഫോർട്ടും ടീച്ചറെ പിന്തുണക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടു.

 

Readers Comment

Add a Comment