Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ ഭീതി പെരുകിയ സാഹചര്യത്തിൽ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങൾ പരമാവധി ഒഴിവാക്കാനായുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ഏറ്റെടുത്ത് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ആരാധകർ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള റിലീസ് മാർച്ച് 26 നാണ് നിശ്ചയിച്ചിരുന്നത്. അടിയന്തിരസാഹചര്യമായതിനാലാണ് റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ധാരണയായത്.
ട്രെയ്‌ലറും ടീസറുമടക്കം വൻ ജനശ്രദ്ധ നേടിയിരുന്ന ഈ സിനിമയുടെ റിലീസ് തീയതി നീണ്ടു പോകുന്നത് ആരാധകർക്കിടയിൽ നേരിയ നിരാശ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കൊറോണ ഭീതി അതിവേഗത്തിൽ പരക്കുന്നതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. സിനിമകളും നാടകങ്ങളും മാത്രമല്ല ഉത്സവങ്ങളും കല്യാണങ്ങളും പോലും പരമാവധി ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശം.
23.68°C








