Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ നൽകുന്ന സംഗീത രംഗത്തെ പരമോന്നത പുരസ്‌കാരമായ   സ്വാതി സംഗീത പുരസ്ക്കാരം സംഗീതജ്ഞനും വയലിനിസ്റ്റുമായ എൽ സുബ്രഹ്മണ്യത്തിന്. കര്ണ്ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീത ധാരകളിലും അഗാധ ജ്ഞാനമുള്ള എൽ സുബ്രഹ്മണ്യത്തിന്റെ ഫ്യൂഷൻ മികവുകൾ കൂടി കണക്കിലെടുത്താണ്  ബഹുമതി. രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.വയലിനിസ്റ്റായിരുന്ന അച്ഛൻ പ്രഫ. വി.ലക്ഷ്മിനാരായണൻ തന്നെയായിരുന്നു സുബ്രഹ്മണ്യത്തിന്റെ ആദ്യ ഗുരു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംഗീതജ്ഞരായ മുഖത്തല ശിവജി, ശ്രീവത്സന്‍ ജെ.മേനോന്‍ തുടങ്ങിയ കല സാഹിത്യ രംഗത്തെ പ്രമുഖർ അടങ്ങുന്ന ജൂറിയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 

 

സുബ്രഹ്മണ്യവും സഹോദരന്മാരായ എല്‍.ശങ്കര്‍, എല്‍.വൈദ്യനാഥന്‍ എന്നിവരും ചേർന്ന് നടത്തിയിരുന്ന വയലിൻ ത്രയം മുൻപ് തന്നെ ആസ്വാദകശ്രദ്ധ നേടിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, കെ.വി.നാരായണസ്വാമി തുടങ്ങിയ അതുല്യ പ്രതിഭകൾക്കൊപ്പം വയലിൻ വായിക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. നിരവധി സംഗീത കൃതികളും സുബ്രഹ്മണ്യത്തിന്റേതായുണ്ട്. 

Readers Comment

Add a Comment