Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:49 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,shain nigam,amma meet,i2inews

കൊച്ചി : ഷെയിൻ നിഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ 'അമ്മ എക്സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന് ചേരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആദ്യം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്ന നിലയിൽ അമ്മയുടെ പ്രെസിഡന്റായ മോഹൻലാൽ നേരിട്ട് ഇടപെടുന്ന സാഹചര്യത്തിലാണ് ഇന്നത്തെ  യോഗം ചേരൽ.യോഗത്തിൽ പങ്കെടുക്കാൻ ഷെയ്‌നെയും വിളിച്ചിട്ടുണ്ട്.വിലക്ക് തീർക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആണ് ഇന്ന് നടക്കുക. പ്രശ്‌ന പരിഹാരത്തിനായി നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ല എന്നായിരുന്നു താര സംഘടനയുടെ നിലപാട്.

ഷെയ്‌നിന്റെ വിലക്ക് നീക്കുന്നതിനായി വെയിൽ,ഖുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയിൽ ഒരു കോടി രൂപ നൽകണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം.ഇത് അംഗീകരിക്കാനാവില്ലെന്ന് അമ്മയും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.കരാര്‍ തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടാണ് ഉല്ലാസം സിനിമയുടെ ഡബിങില്‍ നിന്ന് ഷെയിന്‍ പിന്‍മാറിയതെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. എന്നാല്‍ ഉയര്‍ന്ന പ്രതിഫലം നല്‍കാതെ തന്നെ ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബിങ് പൂർത്തിയാക്കുകയും ചെയ്‌തു.

Readers Comment

Add a Comment