Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Akshay kumar with transgenders

സ്വന്തം ലൈംഗിക സ്വത്വത്തിന്റെ പേരിൽ ദിവസം മുഴുവനും ക്രൂരമായ പരിഹാസവും അതിക്രമങ്ങളും പാർശ്വവൽക്കരണവും നേരിടേണ്ടി വരുന്ന ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് ആത്മാഭിമാനത്തോടെ കഴിയാനും ഒത്തുകൂടാനും ഒരു ട്രാൻസ്‌ജെൻഡർ അഭയകേന്ദ്രത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു നൃത്ത സംവിധായകനും നടനുമായ രാഘവ ലോറൻസ്.

അഭയകേന്ദ്രത്തിന് ഭൂമി വാങ്ങി ഇട്ടിട്ട് പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് കൂടുതൽ വിശദീകരങ്ങളൊന്നും നൽകാതെ തന്നെ ഒരാൾ ഒന്നരകോടി രൂപയുമായി എത്തുന്നത്. ലോറൻസും നാട്ടുകാരും ഒരേ പോലെ അത്ഭുതപ്പെട്ടു. ആവശ്യ നേരത്ത് സഹായിക്കുന്നവരെ ദൈവമായി കാണുന്ന ലോറൻസ് ആ വ്യക്തിയെ മനസുകൊണ്ട് നമസ്ക്കരിച്ചു. ആ വ്യക്തി മറ്റാരുമായിരുന്നില്ല. ബോളിവുഡിന്റെ പ്രീയപ്പെട്ട താരമായിരുന്ന അക്ഷയ് കുമാർ ആയിരുന്നു അത്....!


സിനിമ അഭിനയത്തോടൊപ്പം തന്നെ മനസ്സറിഞ്ഞുള്ള ചാരിറ്റി പ്രവർത്തങ്ങളിലും പങ്കാളിയാകാൻ പരമാവധി ശ്രമിക്കുന്ന താരമാണ്  അക്ഷയ് കുമാർ. ലക്ഷ്മി ബോംബ് സിനിമയുടെ ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിനെ കണ്ടപ്പോഴാണ് ട്രാൻസ്ജെന്ഡേഴ്സിനുള്ള അഭയകേന്ദ്രത്തെക്കുറിച്ച് ലോറൻസ് സംസാരിക്കുന്നത്. അപ്പോൾ തന്നെ അക്ഷയ് കുമാർ ഒന്നര കോടി രൂപ കൊടുക്കാൻ തയ്യാറാക്കുകയായിരുന്നു. ഇതിനോടകം വിദ്യാഭ്യാസം, ഭിന്നശേഷിക്കാരുടെ ഉന്നമനം മുതലായ കാര്യങ്ങൾക്കായി ലോറൻസ് ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. ട്രസ്റ്റിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഈ അഭയകേന്ദ്രം പദ്ധതിയിട്ടത്. 

Readers Comment

Add a Comment