Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
three jokers

കഥാപാത്രത്തിന് ജീവൻ കൊടുത്ത് ഒടുവിൽ ജീവൻ വെടിഞ്ഞ ഒരു നടനുണ്ടെങ്കിൽ അത് ഹീത് ലെഡ്‌ജറാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ആ ഒരു ഒറ്റ കഥാപാത്രത്തിന് ചുറ്റും കറങ്ങി നിന്നപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് ലഭിച്ചത് ബാറ്റ്മാൻ സീരിസിലെ ജോക്കർ എന്ന ഒരിക്കലും മരിക്കാത്ത കഥാപാത്രമായിരുന്നു. വാക്വിൻ ഫിനിക്സിന്റെ ജോക്കർ കണ്ടവരാരും മറക്കാനിടയില്ല. സ്‌ക്രീനിൽ ഫീനിക്സ് നിറഞ്ഞാടിയപ്പോൾ അർഹിക്കുന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഏറ്റവും മികച്ച നടൻ എന്ന ഓസ്‌ക്കാർ അവാർഡ്. ജെറീഡ് ലെറ്റയുടെ ജോക്കറിനെയും ലോകത്താരും മറക്കുമെന്ന് തോന്നുന്നില്ല. ഈ തിന്മയുടെ മൂന്ന് താരങ്ങളും ഒന്നിച്ചാലോ? അത്ഭുതമായിരുമല്ലേ... ആരാധകരുടെ അങ്ങനെയൊരു ഭാവനയിൽ  നിന്നുണ്ടായ ത്രീ ജോക്കർ ട്രെയ്‌ലർ നിമിഷനേരം കൊണ്ട് സൈബർ മീഡിയ ലോകം കൈയ്യടക്കി.

 2 മിനിറ്റും 46 സെക്കന്റും ഉള്ള ചെറു വീഡിയോ വമ്പൻ ഹിറ്റാകാൻ കാരണം തന്നെ ഈ വില്ലന്മാരോടുള്ള സിനിമ പ്രേമികളുടെ ആരാധന തന്നെയാണ്. ജോക്കർ, സൂയിസൈഡ് സ്‌ക്വഡ്, ഡാർക്ക് നൈറ്റ് എന്നീ ചിത്രങ്ങളിൽ നിന്നുമുള്ള സീനുകളാണ് ആരാധകർ ഈ പുതിയ ട്രെയ്‌ലർ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 

Readers Comment

Add a Comment