Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:21 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Movies of 2019

2019 പൊതുവെ നല്ല സിനിമകളുടെ വർഷം ആണെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. കുടുംബ ചിത്രങ്ങൾ, ആക്ഷൻ ഡ്രാമകൾ, ക്രൈം സസ്പെൻസ് ത്രില്ലറുകൾ തുടങ്ങിയ വിഭാഗങ്ങളിലും  ഏത് വിഭാഗമെന്ന് കൃത്യമായി അടയാളപ്പെടുത്താൻ ആകാത്തവയുമായി അത്യുഗ്രൻ ചിത്രങ്ങൾ ഇറങ്ങിയ വർഷമായിട്ടാണ് സിനിമ പ്രേമികൾ ഈ വർഷത്തെ അടയാളപ്പെടുത്തുന്നത്. അതിനാൽ തന്നെ ഈ വർഷത്തെ മികച്ച ചിത്രമേതെന്ന് അറിയാൻ ആകാംക്ഷയേറും. താരരാജാക്കന്മാരുടെ ബിഗ്ബജറ്റ് ചിത്രങ്ങൾ മുതൽ ചെറിയ മുതൽ മുടക്കിൽ നിർമ്മിച്ച കാലചിത്രങ്ങൾ വരെ മത്സരത്തിനുണ്ട്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഏത് ചിത്രത്തിനാണെന്ന് പ്രവചിക്കാൻ പോലും ഇപ്പോൾ സാധിക്കില്ല. 
മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ,മമ്മൂട്ടിയുടെ മാമാങ്കം എന്നീ രണ്ട് ചിത്രങ്ങളും തമ്മിൽ വലിയ മാമാങ്കം തന്നെ നടക്കാനിടയുണ്ട്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന , കുമ്പളങ്ങി നെറ്റ്‌സ് ,തണ്ണീർ മത്തൻ ദിനങ്ങൾ, ജെല്ലിക്കെട്ട് , ഉണ്ട, വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഡ്രൈവിംഗ് ലൈസൻസ്, പ്രതി പൂവങ്കോഴി, ഉയരെ മുതലായ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുവാങ്ങിയ പലചിത്രങ്ങളും സംസ്ഥാന അവാർഡിനായി ഏറ്റുമുട്ടുന്നുണ്ട്. ആകെ 120 ചിത്രങ്ങൾ അവാർഡിനായി അപേക്ഷ നൽകിയതിൽ 119 ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 

Readers Comment

Add a Comment