Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumforensic,tovino thomas,movie release,i2inews

പ്രേക്ഷകർ കാത്തിരുന്ന ഫോറൻസിക് സിനിമ നാളെ ഫെബ്രുവരി 28ന് തിയറ്ററുകളിൽ റിലീസിന് എത്തും.അനസ് ഖാനും അഖിൽ പോളും ഒരുമിച്ചാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . മുഖ്യ കഥാപാത്രമായ സാമുവേൽ ജോൺ എന്ന മെഡിക്കൽ ലീഗൽ അഡ്വൈസറായിട്ടാണ് ടൊവിനോ സിനിമയിൽ എത്തുന്നത്. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സിനിമ യുടെ കഥ ഉടനീളം പോകുന്നത്.മംമ്താ മോഹൻദാസ്,ബിഗിൽ സിനിമയിലൂടെ ശ്രദ്ധനേടിയ റെബ മോണിക്ക ജോൺ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

പ്രേക്ഷകർക്ക് തികച്ചും ഒരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും ഫോറൻസിക് എന്നാണ് ടീസർ വ്യക്തമാക്കുന്നത്.ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലും ടീസർ വിജയം കൊണ്ടിരുന്നു. എന്നാൽ മലയാളത്തിൽ  നിരവധി  ക്രൈം ത്രില്ലെർ സിനിമകൾ ഇറങ്ങുന്ന സാഹചര്യത്തിൽ എത്രത്തോളം വ്യത്യസ്തമായ വിജയം ഫോറൻസിക് നേടുമെന്നതും സിനിമക്ക് ഒരു വെല്ലുവിളിയാണ്.

Readers Comment

Add a Comment