Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Prabhas, Nag ashwin

മുൻ വർഷത്തെ മൂന്ന് ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മഹാനടിയെന്ന വൻ വിജയചിത്രത്തിനു ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യാൻഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ പ്രഭാസ് നായകനാകും. ഇന്ത്യയൊട്ടാകെയുളള പ്രേക്ഷകരുടെ മനസ്സിൽ ബാഹുബലിയായി തിളങ്ങി നിൽക്കുന്ന പ്രഭാസും ഇതിനോടകം തൻ്റെ അതുല്യ പ്രതിഭ തെളിയിച്ച സംവിധായകനും ഒരുമിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷയേറുകയാണ്. ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. 

മഹാനടിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവിസാണ് പുതിയ ചിത്രവും പുറത്തിറക്കുന്നത്. ഈ നിർമ്മാണ കമ്പനിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. നിലവിൽ പ്രഭാസ് തൻ്റെ കരിയറിലെ ഇരുപതാമത് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. രാധാ കൃഷ്ണ കുമാറാണ് ആ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ അഭിനയവും മറ്റ് ജോലികളും പൂർത്തിയായതിനു ശേഷമാകും നാഗ് അശ്വിന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. 

Readers Comment

Add a Comment