Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,stephen dewassi, pianist, birthday, i2inews

കീബോർഡിൽ  വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയുടെ ജന്മദിനമാണ്   ഇന്ന്.  ടെലിവിഷൻ  സ്റ്റേജ് ഷോകളിലൂടെ  ശ്രേദ്ധേയനായ സ്റ്റീഫൻ പ്രാഥമിക വിദ്യാഭ്യാസതോടൊപ്പം തന്നെ പിയാനോ വായനയിൽ മികവ് പുലർത്തി .   ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ എട്ടാം ഗ്രേഡ് നേടി  ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്. പതിനെട്ടാം  വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗംമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ,  യു ശ്രീനിവാസ്, എ.ആർ. റഹ്മാൻ,തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.പത്തൊൻപതാം വയസ്സിൽ ഗായകൻ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവൻ എന്ന മ്യൂസിക് ബാൻഡിനു രൂപം നൽകി. 

ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്. റൊമാൻസാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്. .കീബോർഡിൽ വിരൽ തൊട്ടാൽ സ്വയം മറന്ന് ആരാധകരെ വിസ്മയിപ്പിക്കുന്ന സംഗീത മാന്ത്രികനാണ്    സ്റ്റീഫൻ ദേവസ്സി.

Readers Comment

Add a Comment