Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumamala paul,divorce,response,i2inews

മുൻ ഭർത്താവായ സംവിധായകൻ വിജയുമായി വേർപിരിഞ്ഞതിൽ ധനുഷിന് യാതൊരു പങ്കും ഇല്ലെന്ന് നടി അമല പോൾ വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ്‌ നടി തുറന്നു പറഞ്ഞത്. തന്റെ വിവാഹമോചനത്തെ കുറിച്ച് പരക്കുന്ന വാർത്തകളും കഥകളും അനാവശ്യമാണെന്നും വിവാഹ മോചനം തന്റെ മാത്രം തീരുമാനമാണെന്നും അമല പറഞ്ഞു. 

എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു സുഹൃത്താണ്.–അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താൻ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല അഭിമുഖത്തിൽ പറഞ്ഞു.

വിവാഹ ശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും, എന്നാൽ സിനിമയിൽ അഭിനയിക്കണമെന്നുള്ള ധനുഷിന്റെ നിർബന്ധമാണ് വിവാഹ മോചനത്തിന് ഇടയാക്കിയതെന്ന് വിജയിയുടെ അച്ഛനും നിർമാതാവുമായ അളകപ്പൻ ആരോപിച്ചിരുന്നു. 
ഇതിനു പിന്നാലെയാണ് അമല പോൾ മറുപടിയുമായി രംഗത്തെത്തിയത്.

Readers Comment

Add a Comment