Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരാള്‍ അഭിനയത്തിന്റെ പ്രണയസുരഭിലവും സൗമ്യമധുരമായ മുഖം. മറ്റൊരാള്‍ അഭിനയ തീക്ഷ്ണതയുടെയും കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്തിന്റെയും ഭാവം. പ്രേംനസീറും പി.ജെ. ആന്റണിയും. പ്രേംനസീറിനെ മലയാള സിനിമയിലെ നിത്യഹരിത നായകന്‍ എന്ന ബിരുദം നല്‍കി നമ്മള്‍ പ്രതിഷ്ഠിച്ചു. ആന്റണി അങ്ങനെ ഒറ്റ ബിരുദത്തില്‍ ഒതുങ്ങുന്ന പ്രതിഭാസമല്ല.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്ന നടന്‍ (നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട്), സംസ്ഥാന പുരസ്‌കാരം, നാടക രചയിതാവ്, നടന്‍, നാടക സംവിധായകന്‍, കഥാകാരന്‍, നോവലിസ്റ്റ്, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍... ഈ പ്രതിഭയെ എന്തു പേരിട്ട് വിശേഷിപ്പിക്കും?

സൈനിക സേവനത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തി, നാടകത്തിന്റെ അരങ്ങുകളില്‍ നിറഞ്ഞുനിന്നതിനു ശേഷമാണ് പി.ജെ. ആന്റണി സിനിമയിലെത്തിയത്. തകശി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴിയുടെ ചലച്ചിത്ര രൂപത്തിലൂടെ (1957). എം.ടിയുടെ പ്രശസ്തമായ നിര്‍മ്മാല്യം (1974) പി.ജെ. ആന്റണിയെ നടന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു.

മുടിയനായ പുത്രന്‍, കാല്‍പ്പാടുകള്‍, ആദ്യകിരണങ്ങള്‍, മുറപ്പെണ്ണ്, ബാല്യകാലസഖി, ഭാര്‍ഗവീനിലയം, അസുരവിത്ത്, നദി... അവിസ്മരണീയമായ ചിത്രങ്ങള്‍, കരുത്തുറ്റ കഥാപാത്രങ്ങള്‍. 1973-ല്‍ പുറത്തിറങ്ങിയ പെരിയാര്‍ ആണ് പി.ജെ. ആന്റണി സംവിധാനം ചെയ്ത ചിത്രം. 1979 മാര്‍ച്ച് 14-ന് 54-ാം വയസ്സില്‍ അന്തരിച്ചു.

 

Readers Comment

Add a Comment