Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലബാര്‍ സൈഗാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വിടപറഞ്ഞിട്ട് നാൽപ്പത്തിമൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1977 ഫെബ്രുവരി 13നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ ജനനവും ഒരു ഫെബ്രുവരില്‍ തന്നെയായിരുന്നു, 1916 ഫെബ്രുവരി 19 ന്.കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ജനിച്ച. ലെസ്ലി ആൻഡ്രൂസ് ആണ് പില്‍ക്കാലത്ത് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി മാറിയത്. വയലിൻ വിദ്വാനായിരുന്ന പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ലെസ്ലി വിദ്യാർഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന ഗായകനാനായിരുന്നു. 1933-ൽ തൊഴിൽതേടി റംഗൂണിലേക്കുപോയ ലെസ്ലിയെ അവിടെവച്ചു പരിചയപ്പെട്ട മുസ്ളീം ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തിൽ പുതിയ തലങ്ങൾ സ്വായത്തമാക്കാൻ സഹായിച്ചു. തുടർന്ന് ഇസ്ളാംമതം സ്വീകരിച്ച ലെസ്ലി അബ്ദുൽ ഖാദറായി മാറി.
എങ്ങനെ നീ മറക്കും കുയിലേ
എങ്ങനെ നീ മറക്കും ......
അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ഗാനം സംഗീതപ്രേമികള്‍ മറക്കാതിരിക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോകഭാവമാണ്. മലയാളികള്‍ക്ക് ശോകഗാനങ്ങളോട് എന്നും ഒരു പ്രത്യേക ആഭിമുഖ്യമുണ്ട്. യേശുദാസ് മലയാളിയുടെ ശോകഗാനങ്ങളോടുള്ള താല്‍പര്യങ്ങളെ തൊട്ടുണര്‍ത്തുന്നതിന് മുമ്പ് അബ്ദുല്‍ ഖാദറായിരുന്നു ശോക ഗാനങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ ഗായകന്‍., അദ്ദേഹം ഓര്‍ക്കപ്പെടുന്നതും ഈ ഗാനങ്ങളിലൂടെ തന്നെ.നവലോകം, തിരമാല, അച്ഛന്‍ , മാണിക്യകൊട്ടാരം, മിന്നാമിനുങ്ങ്, എന്നീ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും മികച്ച ഗാനങ്ങള്‍ പാടി. മാണിക്യ കൊട്ടാരം(1966) എന്ന സിനിമയിലെ പരിതാപമിതേ ഹാ ജീവിതമേ എന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍ക്ക് തിരശ്ശീല വീണു.
29.82°C








