Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,TRANS FILM, SCREENNSTAGE, I2INEWS

കൊച്ചി : പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങിയിരുന്ന ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ പതിനേഴ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ സിനിമയിൽ നിന്നും മാറ്റാൻ സെൻസർ ബോർഡിന്റെ ഉത്തരവ്. ഇതോടെ അൻവർ റഷീദ് മുംബൈയിലെ റിവ്യൂ സമിതിക്ക് മുൻപിൽ ചിത്രം എത്തിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് ചിത്രം സെൻസറിന് വിധേയമാകും.

ഏഴു വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാൻസ്. താരദമ്പതികളായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്ബൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഫെബ്രുവരി 14ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിനാണ്  ഇപ്പോൾ സെൻസർ ബോർഡിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.അമൽ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നവാഗതനായ ജാക്സൺ വിജയൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Readers Comment

Add a Comment