Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ വിചാരണയുടെ ഭാഗമായി പ്രധാന സാക്ഷിയായ ചലച്ചിത്ര താരം രമ്യാ നമ്പീശനെ ഇന്ന് വിസ്തരിച്ചു. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കും.
നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളായ ചലച്ചിത്രതാരം രമ്യാ നമ്പീശന്റെ വിസ്താരമാണ് ഇന്ന് നടന്നത്. ഇന്നലെ ചലച്ചിത്ര താരം ലാലിന്റേയും കുടുംബത്തിന്റെയും വിസ്താരം പൂർത്തിയാക്കിയിരുന്നു. 136 സാക്ഷികളെയാണ് ഏപ്രില്‍ 7 വരെയുള്ള കാലയളവില്‍ കോടതി വിസ്തരിക്കുക. ഇതില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ഉള്‍പ്പെടും. ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി വിധി പറഞ്ഞതിന് ശേഷം മാത്രമേ നടിയുടെ ക്രോസ് വിസ്താരം നടത്തൂ. അടുത്ത ദിവസങ്ങളിൽ കേസിലെ സാക്ഷികളായ പി.ടി തോമസ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ വിസ്താരം നടക്കും .നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കോടതി അടുത്ത ദിവസം പരിശോധിച്ചേക്കും.
23.68°C








