Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,actoress, bhama , wedding, i2inews , screennstage

കോട്ടയം : നടി ഭാമ വിവാഹിതയായി. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശാണ് വരൻ. കോട്ടയത്തെ വിൻസർകാസ്റ്റ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് അടുത്തിയെ ഒരു അഭിമുഖത്തിൽ ഭാമ പറഞ്ഞിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്.
2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായി. 2016ൽ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാന ചിത്രം. 

Readers Comment

Add a Comment