Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:18 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shinenigam, screennstage, i2inews

നടന്‍ ഷെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ചക്ക് തയ്യാറായത്.

പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വെയില്‍ കുര്‍ബാനി എന്നീ സിനിമകള്‍ പുനരാരംഭിക്കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

കരാര്‍ തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടാണ് ഉല്ലാസം സിനിമയുടെ ഡബിങില്‍ നിന്ന് ഷെയിന്‍ പിന്മാറിയതെന്നായിരുന്നു നിര്‍മാതാക്കളുടെ ആരോപണം. എന്നാല്‍ ഉയര്‍ന്ന പ്രതിഫലം നല്‍കാതെ തന്നെ ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബിങ് പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ ഉപേക്ഷിച്ച രണ്ട് സിനിമകളും പുനരാംരംഭിക്കുമെന്നാണ് സൂചന.

അമ്മ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാമെന്ന് ഷെയ്ന്‍ സമ്മതപത്രം എഴുതി നല്‍കിയിട്ടുണ്ട്. രണ്ട് സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം അവഗണിച്ച് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസ്സേസിയേഷന്‍. ഇന്ന് അമ്മയുമായുള്ള ചര്‍ച്ചക്ക് ശേഷം നാളെ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ നിര്‍വ്വാഹക സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും തീരുമാനം.

Readers Comment

Add a Comment