Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ആണ് ട്രാൻസ്.അൻവർ റഷീദ് എന്റർടൈൻമെൻസിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷൻ ട്രെയിനറുടെ വേഷത്തിൽ ആണ് അഭിനയിക്കുന്നത്.
തമിഴ് സംവിധായാകൻ ഗൗതം ഒരു പ്രധാന വേഷത്തിൽ എത്തുന്ന ട്രാൻസിൽ സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ജിനു ജോസഫ്, അശ്വതി മേനോൻ, സൃന്റ അർഹാൻ, അർജുൻ അശോകൻ, ധർമജൻ ബോൾഖാട്ടി, അൽമഡ ലിസ് തുടങ്ങിയൊരു വമ്പൻ താരനിര തന്നെയുണ്ട്.അമൽ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്
ഇയോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് ക്യാമറ കൈകാര്യം ചെയുന്ന ചിത്രം കൂടി ആണ് ട്രാൻസ്.
വിൻസെന്റ് വടക്കൻ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.ട്രാൻസിലെ ടൈറ്റിൽ സോങ് തയ്യാറാക്കിയത് നടൻ വിനായകൻ ആണ്, കമ്മട്ടിപാടം എന്ന ചിത്രത്തിലെ "പുഴുപുലികൾ"എന്ന ഹിറ്റ് പാട്ടിന് ശേഷം വിനായകൻ ഒരുക്കുന്ന സോങ് ആണ് ട്രാൻസിൽ ഉള്ളത്.ട്രാൻസിലെ "എന്നാലും മത്തായിച്ച"എന്ന പാട്ട് പാടിയിരിക്കുന്നത് സൗബിൻ ഷഹീർ ആണ്,സൗബിൻ ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി പാട്ട് പാടുന്നത്.പ്രമുഖ ഒഡീസി നർത്തകി ആരുഷി മുഡ്ഗൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആണ്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റ്.കോസ്റ്റും ഡിസൈൻ മഷർ ഹംസ.മേക്കപ്പ് റോനെക്സ് സേവ്യർ. റെക്സ് വിജയന്റെ അനിയൻ ജാക്സൺ വിജയൻ, സംഗീത സംവിധായാകൻ ആയി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടി ആണ് ട്രാൻസ്.
അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. വിനായക് ശശികുമാർ വരികൾ എഴുതുന്ന ചിത്രത്തിൽ സുഷിൻ ശ്യാമും, ജാക്സൺ വിജയനും ചേർന്നാണ് പശ്ചാത്തല സംഗീത ഒരുക്കിയിരിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെൻസും അമൽ നീരദിന്റെ എ ആൻഡ് എയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
23.68°C








