Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, tovino thomas birthday, i2inews

മലയാളത്തിന്റെ പ്രിയതാരം ടൊവിനോയുടെ ജന്മദിനമാണിന്ന്. ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ് . അഭിനേതാവും മോഡലുമായ ടോവിനോ അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ആദ്യം അഭിനയിക്കുന്നത് .2012-ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.എന്ന് നിന്റെ മൊയ്‌ദീൻ ചിത്രത്തിലൂടെയാണ് ടോവിനോ പ്രേക്ഷക ശ്രദ്ധ നേടുന്നത് . നിലപാടുകളുടെ പേരില്‍ ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടി  വന്നപ്പോഴേല്ലാം ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടിയും ടൊവിനോ നല്‍കാറുണ്ട്.യാതൊരു താരപരിവേഷങ്ങളുമില്ലാതെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൊവിനോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ടീസര്‍ പുറത്തിറക്കിയത്. യൂത്ത് ഐക്കണിന് ഐ ടു ഐ ന്യൂസിന്റെ പിറന്നാൾ ആശംസകൾ 

 

 

 

Readers Comment

Add a Comment