Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎൽ വിജയ് ഒരുക്കുന്ന ജയലളിതയുടെ ദ്വിഭാഷാ ബയോപിക് തലൈവിയിൽ തമിഴ്‌നാട് മുൻമുഖ്യനായിരുന്ന എംജിആറാകുന്നത് അരവിന്ദ് സ്വാമിയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ പ്രേക്ഷകരെല്ലാം അന്തംവിട്ടിരുന്നു. കാരണം അത്രക്കായിരുന്നു അരവിന്ദ് സ്വാമിക്ക് സിനിമയിൽ എംജിആറുമായുള്ള സാമ്യം… ഈ മാറ്റത്തിന് പിന്നിൽ ആരെന്നോ…മലയാളിയും പ്രസിദ്ധ മേക്കപ്പ് ആർട്ടിസ്റ്റുമായ പട്ടണം റഷീദാണ് അരവിന്ദ്  സാമിയെ എംജിആറാക്കിയത്. രണ്ട് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 ‘പുതിയ വാനം’ എന്ന സിനിമയിൽ എംജിആർ അഭിനയിച്ച അനശ്വരമാക്കിയ ഗാനം അതുപോലെ തന്നെ ഫസ്റ്റ് ലുക്കായി പുറത്തിറക്കിയ വീഡിയോയിൽ അരവിന്ദ് സാമി അവതരിപ്പിച്ചിരുന്നു. വേഷത്തിൽ മാത്രമല്ല, ചലനങ്ങളിലും മുഖഭാവങ്ങളിലും എംജിആറിന്റെ തനിപ്പകർപ്പായി മാറാൻ കഴിഞ്ഞിട്ടുണ്ട്, അരവിന്ദ് സ്വാമിക്ക്.

കങ്കണ റണൗട്ടാണ് പുരൈഴ്ചി തലൈവി ജയലളിതയായി തിരശീലയിൽ വേഷമിടുന്നത്. രണ്ട് ഗെറ്റപ്പിലായി കങ്കണയെത്തുന്ന സിനിമയിൽ പ്രോസ്തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പിൽ ജയയെ അവതരിപ്പിക്കുന്നത്.നേരത്തെ സിനിമയുടെ ടീസർ പുറത്ത് വന്നിരുന്നു. സിനിമ പുറത്തിറങ്ങുന്നത് തമിഴിലും ഹിന്ദിയിലുമാണ്.

ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശാണ്.

Readers Comment

Add a Comment