Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:15 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധുരരാജയിലെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ മോഹമുന്തിരിക്ക് ശേഷം മറ്റൊരു അഡാർ പാട്ടുമായി എത്തുകയാണ് മമ്മൂട്ടി. പുതിയ ചിത്രം ഷൈലോക്കിലെ ബാർ ഡാൻസാണ് സോഷ്യൽമീഡിയയില്‍ തരംഗമാകുന്നത്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രന്റിംഗിൽ ഒന്നാമതാണ്.

വിവേകയുടെ വരികൾക്ക് ഗോപി സുന്ദർസംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിൽ നടന്നത്.ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.ഷൈലോക്ക് ജനുവരി 23നാണ് തീയെറ്ററില്‍ എത്തുന്നത്. നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാൻസ് ടീസർ വലിയ ശ്രദ്ധനേടിയിരുന്നു. ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ബിബിൻ മോഹനും അനീഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Readers Comment

Add a Comment