Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ലോകമെമ്പാടും ഉത്സവാഘോഷത്തോടെ റീലീസ് ചെയ്ത ദർബാറിന്റെ വ്യാജപ്പതിപ്പ് പുറത്തിറങ്ങി. ടൊറന്റോയിൽ നിന്നാണ് വ്യാജപ്പതിപ്പ് ഇറങ്ങിയിരിക്കുന്നത്. വൻബഡ്ജറ്റ് ചിത്രമായ ദർബാറിന്റെ വ്യാജപ്പതിപ്പിറങ്ങിയത് നിർമ്മാതാക്കളെ നടുക്കിയിരിക്കുകയാണ്. 

അമേരിക്കയിലും ഇം​ഗ്ളണ്ടിലും രജനീചിത്രങ്ങൾക്ക് ആരാധകരേറെയുണ്ട്. അതിനിടയിൽ വ്യാജപ്പതിപ്പിറങ്ങിയിരിക്കുന്നത് അവിടത്തെ വിപണികളിൽ ചിത്രത്തെ ബാധിക്കും. എത്ര സുരക്ഷിതമാക്കി സിനിമ ഇറക്കിയാലും വ്യാജപ്പതിപ്പിറങ്ങുന്ന അന്താരാഷ്ട്രാമാഫിയ സജീവമാണ്. 
ഇവർക്കെതിരെ ചെറുവിരലനക്കാൻ പോലും ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ മമ്മൂട്ടിയുടെ ബി​ഗ്ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ വ്യാജപ്പതിപ്പ് ഇറങ്ങിയിരുന്നു.ഇതിന്റെ കേന്ദ്രവും ടൊറന്റോയാണെന്ന് കണ്ടെത്തി.  മധുരരാജ, ലൂസിഫർ എന്നീ ചിത്രങ്ങളുടെ വ്യാജപ്പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്.
തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങൾക്ക് ലോകമെമ്പാടും വിപണിയുണ്ട്.  എങ്കിൽ മാത്രമേ ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് മുതൽമുടക്കും ലാഭവും ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ വേണ്ട രീതിയിൽ കളക്ഷൻ നേടാത്ത മാമാങ്കം മുടക്കുമുതൽ തിരിച്ചുപിടിച്ചത് മറ്റ് രാജ്യങ്ങളിലെ കളക്ഷൻ കൊണ്ടാണ്. ലോകമെമ്പാടും റിലീസ് ചെയ്ത ഈ ചിത്രം 200 കോടി ക്ളബിലെത്തി നിർമ്മാതാവിനെ രക്ഷിച്ചു. 
ദർബാറിന്റെ മുടക്കുമുതൽ 300 കോടിക്ക് മുകളിലാണ്. നടീനടന്മാരുടെയും ടെക്നീഷ്യന്മാരുടെയും പ്രതിഫലത്തിന് പുറമേയാണിത്. ചിത്രം സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാജപ്പതിപ്പിറങ്ങിയിരിക്കുന്നത്. 

Readers Comment

Add a Comment