Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
68-ാം വയസ്സിലും തനിക്കു തുല്യം താൻ മാത്രമാണെന്ന് സ്റ്റൈൽ മന്നൻ തെളിയിച്ചു. രജനീകാന്തിന്റെ പുതിയ ചിത്രമായ ദർബാറിനെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് ഉള്ളതെങ്കിലും സ്റ്റൈൽ മന്നന്റെ പ്രകടനം സൂപ്പർ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.സൂപ്പർഹിറ്റ് പൊലീസ് ചിത്രങ്ങളുടെ സംവിധായകൻ എ. ആർ. മുരുകദോസ് ഒരുക്കിയ ദർബാറിൽ വ്യത്യസ്തനായ പൊലീസ് ഓഫീസറായാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. ക്ളാസും മാസും ചേർന്ന ഈ ചിത്രത്തിൽ രജനിയുടെ ആരാധകർക്ക് വേണ്ടിയുള്ളതെല്ലാം ചേരുംപടി ചേർത്തിട്ടുണ്ട്. അടുത്തകാലത്തായി ഇറങ്ങിയ കാല, പേട്ട തുടങ്ങിയ രജനീ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല. എന്നാൽ ദർബാർ അതിന്റെ കുറവുകളെല്ലാം തീർത്തെന്നാണ് ആരാധകരുടെ പക്ഷം. കലിപ്പ് ലുക്കുള്ള മാസ് പൊലീസ് ഓഫീസറായി രജനീകാന്ത് ഈ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു.
തമിഴ്നാട്ടിൽ ഇന്നലെ രാവിലെ 3 മണിക്കായിരുന്നു ആദ്യഷോ. സൂപ്പർസ്റ്റാറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയതും പൂത്തിരികളും പടക്കവും പൊട്ടിച്ചുമാണ് ആരാധകർ ദർബാറിനെ വരവേറ്റത്. ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ ഐ.ടി. സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു. അവധിക്കൊപ്പം ദർബാർ കാണാനുള്ള ടിക്കറ്റും നൽകി. ലോകമെമ്പാടും പ്രദർശനം ചെയ്ത ദർബാറിന് കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 7 മണിയ്ക്കായിരുന്നു കേരളത്തിലെ പല തിയേറ്ററുകളിലും ദർബാറിന്റെ ആദ്യഷോ.
ബോളിവുഡ് താരം സുനിൽഷെട്ടയാണ് ദർബാറിൽ പ്രതിനായകനായെത്തുന്നത്. രജനിക്കൊപ്പം കിടപിടിക്കുന്ന പെർഫോമൻസാണ് സുനിൽഷെട്ടി നടത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുനിൽഷെട്ടി അഭിനയിച്ച ചിത്രം കൂടിയാണ് ദർബാർ.
രജനീചിത്രങ്ങളുടെ പ്രത്യേകതയായ സൂപ്പർ സ്റ്റണ്ട് സീനുകൾ, നൃത്തം, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് ചലനങ്ങൾ എന്നിവയെല്ലാം ദർബാറിലുണ്ട്. രമണ, തുപ്പാക്കി, കത്തി തുടങ്ങി സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കിയ മുരുകദോസ് രജനിയുടമായി കൈകോർക്കുന്നത് ആദ്യമായാണ്.ആദ്യദിനം തന്നെ ലോകമെമ്പാടും 100 കോടിയിലേറെ കളക്ഷൻ ദർബാർ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ മിനിമം ഗ്യാരന്റിയുള്ള നടൻ താൻ മാത്രമാണെന്ന് രജനീകാന്ത് വീണ്ടും തെളിയിച്ചിരിക്കുന്നു.
23.68°C








