Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:34 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shine nigam, amma , executive meeting, i2inews

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്. യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം പ്രധാന ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്‌നിനോട് അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകിട്ടാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്.

ഷെയ്ന്‍ വിഷയത്തിന് പുറമെയുള്ള കാര്യങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. അവസാന അജണ്ടയായാണ് ഷെയ്ന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യവും ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങളും ഷെയ്‌നില്‍ നിന്ന് ചോദിച്ചറിയും.

അതേസമയം അമ്മ എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഷെയ്ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമ ഡബ്ബ് ചെയ്ത് നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.

ഇതിന് ശേഷം കരാറിലെ പ്രശ്‌നങ്ങളും ഉപേക്ഷിച്ച സിനിമകള്‍ വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചും നിര്‍മ്മാതാക്കളോട് സംസാരിക്കാനാണ് അമ്മയുടെ തീരുമാനം. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന നിര്‍മ്മാതാക്കളുടെ ആരോപണവും യോഗത്തില്‍ ചര്‍ച്ചയാകും.

Readers Comment

Add a Comment