Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സാവിത്രി ശ്രീധരൻ. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നടിയാണ് സാവിത്രി. അവാർഡ് ചടങ്ങ് ബഹിഷ്ക്കരണം തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് നടി പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ്. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിൽ പെടാത്തവർക്കും ഇന്ത്യൻ പൗരത്വത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ അവകാശമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതെന്നും സാവിത്രി പറഞ്ഞു.
നേരത്തെ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. സംവിധായകനായ സകറിയയും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്കാര ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയെന്നാണ് സക്കറിയ ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിരവധി താരങ്ങളാണ് ഇവരുടെ നിലപാടിലെ പിന്തുണച്ച് രംഗത്തെത്തിയത്.
23.68°C








