Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത്തിനാലാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനത്തിൽ അഞ്ച്  മലയാളചിത്രങ്ങൾ അടക്കം 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്',സീസർ ഡിയാസിന്റെ 'ഔർ മദേഴ്സ്',റാഹത് കസ്മിയുടെ 'ദി ക്വിൽറ്റ്' എന്നീ ചിത്രങ്ങൾ  മത്സരവിഭാഗത്തിൽ ഇന്നും പ്രദർശിപ്പിക്കും. 

ഹൈനൂർ പൽമാസൺന്റെ 'എ വൈറ്റ് വൈറ്റ് ഡേ', പെമ സെഡന്റെ 'ബലൂൺ',ഫാറ്റി അകിൻന്റെ 'ദി ഗോൾഡൻ ഗ്ലോവ്' തുടങ്ങി 14 ചിത്രങ്ങൾ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ഷരീഫിന്റെ 'കാന്തൻ- ദി ലവർ ഓഫ് കളർ', അനുരാജ് മനോഹറിന്റെ 'ഇഷ്ക്' ആഷിഖ് അബുവിന്റെ 'വൈറസ്' തുടങ്ങിയ മലയാളം ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

വൈകിട്ട് ആറിന് സമാപന ചടങ്ങിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വിജയിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഉണ്ടാകും

Readers Comment

Add a Comment