Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദത്തെ തുടര്‍ന്ന് മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് നടന്‍ ഷെയിന്‍ നിഗം . ഒപ്പം ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനും തയ്യാറാണെന്ന് ഷെയിന്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ക്കെതിരെ സംസാരിച്ചു എന്ന ആരോപണത്തില്‍ താന്‍ നടത്തിയ ഖേദ പ്രകടനം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന് കരുതുന്നു .വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയിന്‍ നിഗം പറഞ്ഞു .

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അസോസിയേഷന്‍ നിയമനടപടിക്ക് ഒരുങ്ങവെയാണ്‌ നടന്റെ പ്രതികരണം .പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഈ മാസം 19 ന് ഇത് സംബന്ധിച്ചു കൊച്ചിയില്‍ യോഗം ചേരും. അതേസമയം ഷെയ്ന്‍ നിഗത്തിന്റെ വിഷയത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഷെയ്‌നുമായി ഇനി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.എന്നാല്‍ വിഷയത്തില്‍ തിടുക്കത്തിലൊരു തീരുമാനം വേണ്ടെന്ന തീരുമാനത്തിലാണ് താരസംഘടന അമ്മ. ഈ മാസം 22 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അതിനു ശേഷം തീരുമാനം എടുക്കാമെന്ന നിലപാടാണ് അമ്മ ഭാരവാഹികള്‍ അറിയിച്ചത്.

Readers Comment

Add a Comment