Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന മെ​ഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തി.തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകൾക്ക് പുറമേ ലോകമാകെ അമ്പതു രാജ്യങ്ങളിലാണ് ഈ മമ്മൂട്ടി ചിത്രം റീലീസ് ചെയ്തത്. രാവിലെ 7 മണിക്ക് ഫാൻസ് ഷോ നടന്നു. മെ​ഗാസ്റ്റാറിന്റെ പുതിയ വരവിനെ ഫാൻസുകാർ ആഘോഷത്തോടെ ഏറ്റെടുത്തു. ചിത്രം സൂപ്പർഹിറ്റാണെന്നാണ് ആദ്യ റിപ്പോർട്ട്. 
മലയാളസിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമാണ് മാമാങ്കം. 100 കോടിയിലധികമാണ് മാമാങ്കത്തിന്റെ ചിലവ്.വിവാദങ്ങൾക്കിടയിലാണ് മാമാങ്കം റീലീസ് ചെയ്തത്. ആദ്യസംവിധായകനായ സഞ്ജീവ് പിള്ളയെ മാറ്റി നിർമ്മാതാവ് എം.പത്മകുമാറിനെ സംവിധാനചുമതല ഏൽപ്പിച്ചതാണ് വിവാദത്തിന് കാരണം. ഇതിനെതിരെ സഞ്ജീവ് പിള്ള കോടതിയെ സമീപിച്ചു. ഏഴ് വർഷം കൊണ്ട് താനെഴുതിയ തിരക്കഥ നിർമ്മാതാവ് സ്വന്തമാക്കി എന്നായിരുന്നു  സഞ്ജീവ് പിള്ളയുടെ വാദം. തിരക്കഥാകൃത്തിന്റെ പേര് വയ്ക്കാതെ മാമാങ്കം റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.

Readers Comment

Add a Comment