Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകരിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ഡിസിയുടെ വണ്ടർ വുമൺ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ നായികയായ ഗാൽ ഗഡോറ്റും മറ്റ് ആമസോണിയന്മാരും ആസ്വാദകരെ പ്രകമ്പനം കൊള്ളിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ‘വണ്ടർ വുമൺ 1984’ നായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

സിനിമയുടെ ചിത്രീകരണത്തിനിടെ നായിക ഗാൽ ഗഡോറ്റിന് നട്ടെല്ലിന് നന്നായി പരുക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യ സിനിമയേക്കാൾ ബുദ്ധിമുട്ടേറിയ സംഘട്ടന രംഗങ്ങളാണ് ഗാലിന് സിനിമയിൽ ചെയ്യാനുണ്ടായിരുന്നത്. പക്ഷേ നായിക തളരാതെ അഭിനയിച്ച് ശരിക്കും വണ്ടർ വുമണായി.
‘ഷൂട്ടിംഗ് ഷെഡ്യൂൾ കഠിനമായിരുന്നെങ്കിലും ഈ സിനിമ അത് അർഹിക്കുന്നു, ഞാൻ ചിത്രം പലകുറി ഇപ്പോൾ കണ്ടുകഴിഞ്ഞു. തീരുമാനം വളരെ ശരിയെന്നുതന്നെയാണ് വിശ്വാസം’ അഭിനേത്രി പറയുന്നു.
പാറ്റി ജെൻകിൻസ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ക്രിസ് പൈൻ ‘സ്റ്റീവ് ട്രിവോർ’ എന്ന കഥാപാത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു.പെട്രോ പാസ്‌കൽ, ക്രിസ്റ്റൻ വിഗ് തുടങ്ങിയവരും സിനിമയിലുണ്ട്. 2020 ജൂണിൽ സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.

 

Readers Comment

Add a Comment