Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ഖൈരി ബെഷാര.സിനിമക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് സമൂഹത്തിന്റെ കടമയാണ്.വാണിജ്യ സിനിമകളും  ആര്‍ട്ട് സിനിമകളും പരസ്പരപൂരകങ്ങളാണ്. ജീവിതത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതുപോലെ സിനിമയിലേ ഈ വൈവിധ്യവും അംഗീകരിക്കാൻ  കഴിയണം.സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾക്കു അവസരമൊരുക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു .

തന്റെ  സിനിമകളിലെ പാട്ടുകള്‍ കേവലം ആസ്വാദനത്തിനു മാത്രമല്ല ഈജിപ്ഷ്യന്‍ സംഗീത പൈതൃകത്തിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ സ്വീകരിക്കുമ്പോളാണ്  സിനിമ കാലത്തെ അതിജീവിക്കുന്നത് . ഇന്ത്യന്‍ സിനിമകൾ കാണാറുണ്ട് നെഹ്റുവിന്റെ 'അച്ഛന്‍ മകള്‍ക്കയച്ച കത്തുകൾ' എന്ന പുസ്തകം   തന്റെ ജീവിതത്തെ സ്വാധീനിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment