Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്‌ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥയുമായി 'മായി ഘട്ട്‌ : ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനം നാളെ.ഉച്ചകഴിഞ്ഞു 3.15 ന് കലാഭവനിലാണ് ചിത്രം പ്രദർശിപ്പിക്കുക.കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തെ ആധാരമാക്കി ആനന്ദ് നാരായൺ മഹാദേവനാണ് ഈ മറാത്തി ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോവൻ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം മകന്റെ മരണത്തിനു ഉത്തരവാദിയായവർക്കു അർഹമായ ശിക്ഷ ലഭിക്കാൻ പ്രഭാവതിയമ്മ നടത്തിയ 13 വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്.പ്രഭാവതിയമ്മയുടെ ജീവിതം വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവൻ മേളയിൽ  മികച്ച നടിക്കുള്ള രജതചകോരം ലഭിച്ചിരുന്നു. സിംഗപ്പൂർ ദക്ഷിണ ഏഷ്യൻ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാവും ചിത്രം നേടിയിട്ടുണ്ട്.

Readers Comment

Add a Comment