Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമല പോള്‍ വീണ്ടുമൊരു ത്രില്ലര്‍ സിനിമയില്‍ നായികയായ തമിഴ് ചിത്രം- ആടൈ തിയേറ്ററുകളിലെത്തി. വി സ്റ്റുഡിയോസിന്റെ ബാനറില്‍ വിജി സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌നകുമാര്‍ ആണ്. പ്രശസ്തമായ ഊര്‍ക്ക ബാന്‍ഡ് ആടൈയിലൂടെ ചലിച്ചിത്ര സംഗീത സംവിധാന രംഗത്തെത്തുന്നു.
ആദിരാജ്, വിവേക് പ്രസന്ന, രമ്യാ സുബ്രഹ്മണ്യന്‍, ശ്രീരഞ്ജിനി തുടങ്ങിയവരാണ് മറ്റ് പ്രധാന റോളുകളില്‍. പൂര്‍ണമായും അമല പോളിന്റെ ചിത്രമാണ് ആടൈ. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തമിഴകത്തിന്റെ സ്ത്രീസങ്കല്പത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. സ്വതന്ത്രക്കൊടി എന്നു പേരുള്ള ഒരു പെണ്‍കുട്ടി, കാമിനി എന്നു പേരു മാറ്റി സ്വാതന്ത്ര്യത്തിലേക്കുള്ള വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ഉദ്വേഗജനകമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ആടൈ.
30.82°C








