Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഡിസംബര്‍ 12ന് പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന് ആധാരമായ കഥ നോവല്‍ രൂപത്തില്‍ പുറത്ത് വിട്ട് ആദ്യ സംവിധായകന്‍ സജീവ് പിള്ള. ഡി.സി ബുക്‌സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. നോവല്‍ രചയിതാവ് സജീവ് പിള്ളക്കെതിരെ നിരവധി പേര്‍ അനുകൂലിച്ചും വിമര്‍ശന സ്വഭാവത്തിലും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു. സിനിമ പുറത്തിറങ്ങും മുമ്പേ നോവല്‍ പുറത്തുവിട്ടതിലൂടെ സിനിമയുടെ ആസ്വാദന സ്വഭാവം തകര്‍ക്കുകയാണ് ആദ്യ സംവിധായകന്‍ സജീവ് പിള്ള ശ്രമിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. തന്റെ തിരക്കഥ വിദ്ഗദമായി കൈയ്യിലാക്കിയ നിര്‍മാതാവിനെതിരെ ഇത്തരത്തില്‍ തന്നെ പ്രതികരിക്കണമെന്ന് സജീവ് പിള്ളയെ അനുകൂലിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. നോവല്‍ പുറത്തിറങ്ങിയതോടെ വലിയ ചര്‍ച്ച തന്നെയാണ് ഇരു ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

മാമാങ്കം സിനിമയില്‍ നിന്നും ചതിയിലൂടെ തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് നേരത്തെ ആദ്യ സംവിധായകനായ സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്ക് മാമാങ്കത്തേക്കാള്‍ വേറെ ചില താത്പര്യങ്ങളാണ് എന്നായിരുന്നു സജീവ് പിള്ള പ്രതികരിച്ചിരുന്നത്. ചിത്രീകരണം തുടങ്ങി വൈകാതെ തന്നെ സജീവ് പിള്ളയെ മാറ്റി എം. പത്മകുമാറിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവില്‍ സിനിമക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്നാണ് സംവിധായക സ്ഥാനത്ത് നിന്നും മാറ്റിയതിന് നിര്‍മാതാവ് മറുപടി നല്‍കിയത്. മാമാങ്കം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സജീവ് പിള്ളയടക്കം എട്ട് പേര്‍ക്കെതിരെ നിര്‍മാതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

 

Readers Comment

Add a Comment